വര്‍ഗീയ രാഷ്ട്രീയം തടയുന്നതില്‍ എന്‍.എസ്.എസിൻ്റെ പങ്ക് നിര്‍ണ്ണായകം: മാര്‍ ജോസഫ് പെരുന്തോട്ടം
പെരുന്ന(ചങ്ങനാശേരി): സംസ്ഥാനത്ത് വര്‍ഗീയ രാഷ്ട്രീയം തടയുന്നതില്‍ എന്‍.എസ്.എസിൻ്റെ പങ്ക് നിര്‍ണ്ണായകമെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. 143-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. എന്‍.എസ്.എസിനെ കേരള സമൂഹത്തിലെ വലിയപ്രസ്ഥാനമാക്കി മാറ്റുവാന്‍ മന്നത്ത് പത്മനാഭന് കഴിഞ്ഞത് മതേതരത്വം, സാമൂഹ്യനീതി, ജനാധിപത്യം ഇതിലൂന്നി പ്രവര്‍ത്തിച്ചതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണ രഹിത വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്കെന്നപോലെ സംവരണ ആനൂകൂല്യം എന്‍.എസ്.എസിൻ്റെ ശക്തമായ ആവശ്യമായിരുന്നു. ഞങ്ങളുടെ സഭയും അത് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൻ്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക രാഷ്ട്രീയ മേഖലകളിലൊക്കെ എന്‍.എസ്.എസിൻ്റെ സ്വാധീനം എത്തിക്കുവാനും സാംസ്കാരിക കേരളത്തെ സൃഷ്ടിക്കുന്ന രീതിയില്‍ ഇതര സമുദായങ്ങളോടൊപ്പം നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. കേരള നവോത്ഥാന ചരിത്രത്തിലെ അവസ്മരണീയ സംഭവങ്ങള്‍ക്കും സമത്വത്തിനും സാമൂഹിക നീതിക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ധര്‍മ്മസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും സ്വസമുദായത്തെ കാണുന്നതുപോലെ തന്നെ ഇതരമതങ്ങളെയും മന്നത്തു പദ്മനാഭൻ ചേര്‍ത്തു നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ സാമുദായിക സാഹോദര്യം നിലനിര്‍ത്തുന്നതിനും ഇടയാക്കിയത്.
സമൂഹത്തിലുള്ള എല്ലാവരുടെയും ക്ഷേമത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന തരത്തിലുള്ള ഇംഗ്ലീഷ് ഹൈസ്കൂളും സാങ്കേതിക വിദ്യാശാലകളും ഉണ്ടാകണമെന്ന് മന്നം ആഗ്രഹിച്ചു. അതിനുവേണ്ടി പരിശ്രമിച്ചതിന്റെ ഫലമായി എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും പഠിക്കുവാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമായി. പെറ്റമ്മയെ സ്നേഹിക്കാത്തവന് ലോക സാഹോദര്യം എങ്ങനെയാണ് ഉണ്ടാവുകയെന്ന് മന്നത്ത് പത്ഭനാഭന് ചോദിക്കുമായിരുന്നു. ഇന്ന് നായര്‍ക്കുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും, പിന്നെ ഹിന്ദുക്കള്‍ക്ക് വേണ്ടി, ശേഷം രാഷ്ട്രത്തിനും സര്വ്വസമുദായങ്ങള്ക്കും വേണ്ടിയുമായിരിക്കും എൻ്റെ പ്രവര്‍ത്തിപഥം. സ്വസമുദായ സ്നേഹമെന്നാല് ഇതര സമുദായങ്ങളോടുള്ള വൈര്യം എന്നര്‍ത്ഥമില്ലെന്നും അവനവന് നന്നാകാനുള്ള ആഗ്രഹം കൊണ്ട് മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ അസൂയ ഉണ്ടാകരുതെന്നുമുള്ള തികച്ചും നീതി നിഷ്ഠവും സത്യസന്ധ്യവുമായ ഉപദേശമാണ് മന്നത്ത് പത്മനാഭന് നല്‍കിയത്. ഇരുത്തം വന്ന മനുഷ്യസ്നേഹിയായ നേതാവിൻ്റെ വാക്കുകളാണിതെന്നും പെരുന്തോട്ടം പറഞ്ഞു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടങ്ങള്‍ നേടിയെടുക്കുന്നതിനും കൈവരിക്കുന്നതിനും കേരളത്തില്‍ വര്‍ഗീയ അടിസ്ഥാനത്തില്‍ രാഷ്ട്രീയ ശക്തികള്‍ വളരാതിരിക്കാനും മതേതരത്വം സംരക്ഷിക്കുവാനും സമാധാനംപുലരാന്‍ വേണ്ടിയും ഹൈന്ദവരുടെ പ്രത്യേകിച്ച് നായര്‍ സമുദായത്തിൻ്റെ നിലപാടുകള്‍ ഏകീകരിക്കുവാനും എന്‍.എസ്.എസിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന് സ്വപ്നം കണ്ടത്. രാഷ്ട്രീയത്തില്‍ മതം എന്നതുപോലെ മതത്തിൻ്റെ വിശ്വാസാചാരങ്ങളില്‍ രാഷ്ട്രീയ അധികാരം കൈകടത്തരുത്. മതാചാരസംബന്ധമായ മാറ്റം മതത്തില്‍ തന്നെ രൂപം കൊള്ളണം, അടിച്ചേല്‍പ്പിക്കരുത്.
മതവിശ്വാസം യുക്തിയില്‍ ഒതുക്കി നിര്‍ത്തുവാന്‍ സാധിക്കില്ല. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടരുത്. ശബരിമലവിഷയം മതവികാരങ്ങളെ വ്രണപ്പെടുത്തുകയും അസ്വസ്ത്ഥകള് ഉണ്ടാക്കുകയും ചെയ്തു. ഈ വിഷയത്തിലും എന്‍.എസ്.എസ് ധീരമായ നിലപാടെടുത്തു. അതിന്റെ ഫലം രാഷ്ട്രീയ കേരളം കണ്ടറിഞ്ഞുവെന്നും പെരുന്തോട്ടം പറഞ്ഞു.
സംവരണ രഹിത വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്കെന്നപോലെ സംവരണ ആനൂകൂല്യം എന്‍.എസ്.എസിന്റെ ശക്തമായ ആവശ്യമാണ്. ഞങ്ങളുടെ സഭയും അത് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. പോരായ്മകള്‍ പരിഹരിക്കണം. ദേവസ്വം ബോര്‍ഡ് നിയമനത്തിന്റെ കാര്യത്തില്‍ എന്‍.എസ്.എസിൻ്റെ ആവശ്യം വ്യക്തമാക്കിയിട്ടുണ്ട്. എയ്ഡഡ് മേഖലയും പൊതുവിദ്യാഭ്യാസത്തിലും തടസങ്ങള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ സ്വകാര്യമാനേജ്മെന്റുകളുടെ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തികളാണ് ഉണ്ടാക്കുന്നത്. വിദ്യാഭ്യാസ മേഖല കലാപരാഷ്ട്ട്രീയമാക്കാന് പാടില്ല. പാര്‍ട്ടി രാഷ്ട്രീയം വളര്‍ത്താനുള്ളതല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഈ മേഖലയിലെല്ലാം എന്‍.എസ്.എസിനൊപ്പം സഭയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു. എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍നായര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു