കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേത് : ജോസ് കെ. മാണി എം.പി.
തൊടുപുഴ: കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനാണ് യു.ഡി.എഫ് സീറ്റ് നല്‍കേണ്ടതെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. കേരള കോണ്‍ഗ്രസ് എം. തൊടുപുഴ നിയോജകമണ്ഡലം കണ്വെന്ഷന് ടൗൺ ഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യ ജനാധിപത്യ മുന്നണിയില്‍ പുനലൂർ നിയമസഭ സീറ്റ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യം അനുവദിച്ചത് കേരള കോണ്‍ഗ്രസ് എം.നാണ്.പാർട്ടി സ്ഥാനാർഥി അന്നത്തെ കൊല്ലം ജില്ലാ പ്രസിഡൻറ് ബെന്നി കക്കാട് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചതുമാണ്. അതിനുശേഷം യുഡിഎഫ് നടത്തിയ ചർച്ചകൾക്കൊടുവിൽ പിന്നീട് വരുന്ന ഒരു തെരഞ്ഞെടുപ്പിലേക്ക് പുനലൂരിന് പകരം കുട്ടനാട് സ്വീകരിക്കണമെന്ന യുഡിഎഫ് നേതൃത്വത്തിന് ആവശ്യം പരിഗണിച്ച് കുട്ടനാട് പാർട്ടി സ്ഥാനാർഥി മത്സരിക്കുകയാണുണ്ടായത്. അങ്ങനെ പുനലൂർ വിട്ടുനൽകി പകരമായി ലഭിച്ച സീറ്റാണ് കുട്ടനാട്. അതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ടതാണ് കുട്ടനാട് സീറ്റ്. പാലാ ഉപതെരഞ്ഞെടുപ്പില്‍ വ്യക്തിഹത്യ ഉള്‍പ്പെടെ നടത്തി സ്ഥാനാര്‍ത്ഥിയെ തോല്പ്പിക്കുവാന് ജോസഫ് വിഭാഗം ശ്രമിച്ചപ്പോഴും യു.ഡി.എഫിന്റെ നിര്‍ദ്ദേശപ്രകാരം സൗമ്യമായ സമീപനമാണ് സ്വീകരിച്ചത്. അത് കെ.എം. മാണി പഠിപ്പിച്ച രാഷ്ട്രീയം പിന്തുടരുന്നതിനാലാണെന്നും നേതൃത്വത്തെ അംഗീകരിക്കുന്ന യു.ഡി.എഫ്. കാരനായതുകൊണ്ടാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പുതുതായി ആരംഭിച്ച ഓഫീസിന്റെയും കെ.എം. മാണി സ്റ്റഡി സെന്ററിന്റെയും ഉത്ഘാടനവും ജോസ് കെ. മാണി എം.പി. നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സെമിനാറുകളും പ്രദര്‍ശനങ്ങളും കര്‍ഷകരെ സഹായിക്കുന്ന വിവിധ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് സ്റ്റഡി സെന്ററിന്റെ ലക്ഷ്യം. സാധാരണക്കാരനെ സഹായിക്കുന്ന ജനസേവനകേന്ദ്രം ആയി സ്റ്റഡി സെൻററിനെ മാറ്റിയെടുക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു
റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍. ജയരാജ് എം.എല്‍.എ. മന്നത്ത് പത്മനാഭന് അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി നേതാക്കളായ പ്രൊഫ.കെ ഐ ആൻറണി, പി.എം. മാത്യു എക്സ് എം.എല്‍.എ., അഡ്വ. അലക്സ് കോഴിമല, ജോസ് പാലത്തിനാല്‍, റെജി കുന്നംകോട്ട്, അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍, ജോസ് ടോം, അഡ്വ.വി.വി ജോഷി,ജയകൃഷ്ണന് പുതിയേടത്ത്. ജോസഫ് കവിയിൽ, അപ്പച്ചൻ ഓലിക്കരോട്ട് ബെന്നി പ്ളാക്കൂട്ടം, മാത്യു വാരികാട്ട്, ജുണീഷ് കള്ളിക്കാട്ട്, ലാലി ജോസി, കെവിൻ ജോർജ്ജ് അറക്കൽ, മനോജ് മാത്യു ബിനു തോട്ടുങ്കൽ, അംബിക ഗോപാലകൃഷ്ണൻ ണൻ അഡ്വ.എ.ജെ. ജോൺസൺ, ഷിജോ തടത്തിൽ, അബ്രഹാം അടപ്പൂര്, സാൻസൻ അക്കക്കാട്ട്, ജോമി കുന്നപ്പള്ളി, ജെഫിൻ കൊടുവേലി, അഖിൽ ജോർജ്, അഡ്വ ജോബിൻ ജോളി, ജോജി വാതല്ലൂർ, നൗഷാദ് മുക്കിൽ, എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിനും കൺവെൻഷനും പാർട്ടി നേതാക്കളായ ജോൺസ് നന്ദളത്ത്, ജോയി പാറത്തല, ഷീൻ പണി കുന്നേൽ, ഷിജു തോമസ്, തോമസ് വെളിയത്ത് മാലി, ബെന്നി വാഴചാരിക്കൽ, ജോസ് ഈറ്റക്കകുന്നേൽ , ജോർജ് അറക്കൽ, ജോർജ് പാലക്കാട്, ജോജോ അറക്കകണ്ടം, ജോസി വേളാഞ്ചേരി, തോമാച്ചൻ മൈലാടൂർ, ജോഷി കൊന്നക്കൽ, ആന്റോ ഓലിക്കരോട്ട്, എം കൃഷ്ണൻ, സൈമൺ തേക്കുമല, റിജോ ഇടമന പറമ്പിൽ, ലാൽ അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി