സാമ്പത്തിക പരാതിയില്‍ മകന് തന്നെ മറുപടി പറയുമെന്ന് കോടിയേരി; നിലവില്‍ പരാതിയില്ല; നിയമപരമായ പരാതിക്ക് വിധേയനാകാന്‍ തയ്യാറാണ്
തിരുവനന്തപുരം: സാമ്പത്തിക പരാതിയില്‍ മകന് തന്നെ മറുപടി പറയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകനെതിരെ നിലവില്‍ പരാതിയില്ല. നിയമപരമായ പരാതിക്ക് വിധേയനാകാന്‍ തയ്യാറാണ്. യാഥാര്‍ഥ്യം മനസിലാക്കി മാധ്യമങ്ങള്‍ നിലപാടെടുക്കണമെന്നും കോടിയേരി പറഞ്ഞു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. പാർട്ടി പ്രശ്നം അല്ലാത്തതിനാൽ വിഷയത്തിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഇതേ അവസരത്തില്‍ കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പരാതിയും കേന്ദ്രകമ്മിറ്റിക്ക് ലഭിച്ചില്ലെന്ന് എം.എ ബേബിയും പ്രതികരിച്ചു.
ദുബൈയിലെ കമ്പനിയില്‍ നിന്ന് ബിനോയ് കോടിയേരി കോടികള്‍ തട്ടിയെടുത്തതായതാണ് പരാതി. ദുബൈയിലെ കമ്പനി അധികൃതരാണ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി ഉന്നത സി.പി.ഐ.എം നേതാക്കള്‍ അറിയിച്ചിരുന്നു. ദുബൈ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നും ബിനോയ് രണ്ട് തവണയായി 13 കോടി തട്ടിയെടുത്തെന്നാണ് പരാതി. പ്രതിയെ പിടികൂടാന്‍ ദുബൈ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയതായാണ് വാര്‍ത്ത.
ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7 കോടി രൂപയും ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. തിരിച്ചടവിനത്തില്‍ ബിനോയ് നല്കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. പണം തിരികെ ലഭിക്കാന്‍ കമ്പനി അധികൃതര്‍ തിരുവനന്തപുരത്തെത്തി ദൂതന്മാര് മുഖേന കോടിയേരിയുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പണം തിരിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ല എന്നും പരാതിയില്‍ പറയുന്നു. ബിനോയ്ക്കെതിരെ കമ്പനി പ്രതിനിധികള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. കമ്പനി പ്രതിനിധികള്‍ പിബിയെ സമീപിച്ചു.
അതേസമയം ആരോപണം നിഷേധിച്ച് കോടിയേരിയുടെ മകന് ബിനോയ് രംഗത്തുവന്നിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന് ബിനോയ് പറഞ്ഞു. തനിക്കെതിരെ പരാതി ഇല്ല. ദുബൈയില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. മുഴുവന്‍ പണവും കൊടുത്തു തീര്‍ത്തതാണ്. 2014ലെ ഇടപാട് ആണ് ഇപ്പോള്‍ വിവാദം ആകുന്നതെന്നും ബിനോയ് പറഞ്ഞു.
ഇതിനിടെ കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ശ്രമം തുടങ്ങി. ദുബൈയിലെ ജാസ് ടൂറിസം പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്തെത്തി. ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ ഇദേഹവുമായി സിപിഐഎം പ്രതിനിധികള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തിയിരുന്നു.