സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു
കളമശേരി: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിനായി എച്ച്എംടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്ക്കേണ്ട 18,77,27000 രൂപ (18 കോടി എഴുപത്തിയേഴ് ലക്ഷത്തി ഇരുപത്തിയേഴായിരം) സ4ക്കാ4 അനുവദിച്ചു.
രണ്ടാം ഘട്ട നി4മ്മാണത്തിനായി എച്ച് എം ടിയുടെ 1.6352 ഹെക്ട4 (4.4 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിനായി തുക കെട്ടിവെച്ച് ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
എൻ.എ.ഡിയുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീ പോ4ട്ട് - എയ4പോർട്ട് റോഡിൻറെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കിമി) രണ്ടാം ഘട്ടം കളമശേരി എച്ച്.എം.റ്റി റോഡ് മുതൽ എയ4പോ4ട്ട്(14.4 കി.മി) വരെയുമാണ്.
ഇതിൽ ആദ്യ ഘട്ടം 2019ൽ പൂർത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നിർമ്മാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്.എം.റ്റി മുതൽ എൻ.എ.ഡി വരെയുള്ള ഭാഗം(2.7 കിമി), എൻ.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം(6.5 കിമി), മഹിളാലയം മുതൽ ചൊവ്വര വരെ(1.015 കി.മി), ചൊവ്വര മുതൽ എയർപോ4ട്ട് റോഡ് വരെ (4.5 കിമി).
ഇതിൽ എച്ച്.എം.റ്റി – എൻ.എ.ഡി റീച്ചിൻറെ നി4മ്മാണത്തിനായുള്ള ഭൂമിക്കാണ് സർക്കാർ ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ഈ റീച്ചിൽ എച്ച്.എം.റ്റിയുടെയും എൻ.എ.ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റർ റോഡിന്റെ നി4മ്മാണം 2021ൽ പൂ4ത്തിയായി.
എച്ച് എം ടി ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വിപണി വില എച്ച് എം ടി ആവശ്യപ്പെട്ടു. ഭൂമി സംസ്ഥാന സ4ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനെതിരേ എച്ച് എം ടി സമ4പ്പിച്ച അപ്പീലിന്മേൽ നിശ്ചിത തുക വെട്ടിവെച്ച് ഭൂമി വിട്ടുനൽകാ9 സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. നി4മ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോ4പ്പറേഷന് (ആ4ബിഡിസികെ) തുക കെട്ടിവെച്ച് നി4മ്മാണ പ്രവ4ത്തനങ്ങൾ തുടങ്ങാനാകും.
എച്ച് എം ടിയുടെ ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതിനെ തുട4ന്നാണ് തുക കെട്ടിവച്ച് നി4മ്മാണം നടത്താൻ ആർബിഡിസികെയ്ക്ക് അനുമതി നൽകിയത്.
മന്ത്രി പി രാജീവിന്റെ ഇടപെടലിനെ തുട4ന്നാണ് റോഡ് നി4മ്മാണത്തിലുണ്ടായ തടസങ്ങൾ പരിഹരിക്കപ്പെട്ടത്. എ9 എ ഡിയിൽ നിന്ന് 21434 സ്ക്വയ4 മീറ്റ4 (529.6 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
കഴിഞ്ഞ മാ4ച്ചിൽ ഭൂമി അനുവദിച്ച് ഉത്തരവായി. ഇതിന് 23, 11,41,299 രൂപയാണ് ഭൂമി വില നൽകേണ്ടത്. റോഡ് വീതികൂട്ടലിനും കോമ്പൗണ്ട് ഭിത്തി നി4മ്മിക്കുന്നതിനും കൂടി ചേ4ത്ത് ആകെ 32,26,93,114 രൂപയാണ് വേണ്ടത്. ഈ തുക അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.