നാളികേ കർഷകരെ സഹായിക്കണം; അപു ജോൺ ജോസഫ്
തൊടുപുഴ: കേരളത്തിലെ ലക്ഷക്കണക്കിനു നാളികേരകർഷകരെ സഹായിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാരസമിതിയംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.
പുറപ്പുഴ ജോയി കുര്യനാലിന്റെ പുരയിടത്തിൽ നടന്ന കേരകർഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേരത്തിന് 34 രൂപ സംഭരണവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ കേന്ദ്രങ്ങളിലൂടെ സംഭരിക്കുന്നതിനോ സംഭരിച്ച നാളികേരത്തിന് വില നൽകുന്നതിനോ സർക്കാരിനു കഴിയുന്നില്ല.
മഞ്ഞളിപ്പ്രോഗവും കൂമ്പ് ചീയലും ഇതര രോഗ ബാധകളും ഉൽപ്പാദന ചെലവ് വർധനയും കിലോയ്ക്ക് 40 രൂപയെങ്കിലും കിട്ടാത്തതിനാലും കർഷകർ കേര കൃഷിയിൽ നിന്നും മാറിക്കൊണ്ടിരിക്കുകയാണ്.
കേരം ഇല്ലാത്ത നാടായി കേരളം മാറുന്ന സ്ഥിതിയിൽ എത്തിയിട്ടും ബന്ധപ്പെട്ടവർ അക്കാര്യങ്ങൾ മനസിലാക്കാത്തത് കർഷകരോടുള്ള അവഗണനയാണ്.അപു ജോൺ ജോസഫ് ചൂണ്ടിക്കാട്ടി.
കേരളാ കോൺഗ്രസ് പുറപ്പുഴ മണ്ഡലം പ്രസിഡണ്ട് അഡ്വ. റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കർഷക സംഗമ സന്ദേശം നൽകി. പാർട്ടി സംസ്ഥാന സെക്രട്ടറി എം മോനിച്ചൻ തെങ്ങിൻതൈ നട്ടു.
ജില്ലാ സെക്രട്ടറിമാരായ ടോമിച്ചൻ പി മുണ്ടുപാലം, അഡ്വ.ഷൈൻവടക്കേക്കര സംസ്ഥാന കമ്മറ്റിയംഗങ്ങളായ തമ്പി മാനുങ്കൽ, കെ.എ പരീത് കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, മണ്ഡലം പ്രസിഡണ്ട് സി.എ തോമസ്, കെ.റ്റി.യു.സി ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനി ജസ്റ്റിൻ, മെമ്പർ അച്ചാമ്മ ജോയി, പാർട്ടി മണ്ഡലം സെക്രട്ടറി ജോർജ് മുല്ലക്കരി, ജോയി കുര്യനാൽ, പാലക്കുഴ മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ആൻഡ്രൂസ്, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് ആർ ഹരിശങ്കർ, വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിന്ദു ബെന്നി എന്നിവർ പ്രസംഗിച്ചു.
ജോൺ കുന്നേൽ, ബാബു വെട്ടിയോലിൽ, ഗോപി പുത്തുക്കാട്ട്, ജോയി തയ്യിൽ തുടങ്ങിയ കർഷകരെ തെങ്ങിൻ തൈകൾ നൽകിയും ഷോൾ അണിയിച്ചും ആദരിച്ചു.