താരനാണോ നിങ്ങളുടെ പ്രശ്നം? എന്നാൽ ഇനി ഈ പൊടികൈകളൊന്നു പരീക്ഷിച്ചുനോക്കു !
നമ്മളെല്ലാവരും അനുഭവിക്കുന്ന ചെറുതും എന്നാൽ അതുപോലെ തന്നെ ഏറ്റവും വലുതുമായ പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും താരനും. ഒരിക്കലെങ്കിലും ഈ പ്രശ്നത്തിനൊരു മാർഗ്ഗം അന്വേഷിക്കാത്തവരായി ആരും കാണില്ല എന്നതാണ് സത്യം. താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്നിവയെല്ലാം ആൺ പെൺ വ്യത്യാസമില്ലാതെ പല ആളുകളും നേരിടുന്ന ഒന്നാണ്. എന്നാൽ ഇനി ടെന്ഷനില്ലാതെ ഈ പ്രകൃതിദത്ത മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കു......
1. തൈരിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ താരനെ ചെറുക്കാൻ സഹായിക്കും.
2. മുട്ടയുടെ വെള്ളയും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തലമുടിയിൽ പുരട്ടുക. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകി നോക്കു.
3. ഉലുവയും കറിവേപ്പില മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന 2 അടുക്കള ചേരുവകളാണെന്ന് എല്ലാവർക്കും അറിയാം. ഇവ രണ്ടും പൊടിയാക്കി ഒരു മാസ്കായി ഉപയോഗിക്കാം. ഇത് മുടിയുടെ വളർച്ചയെ സഹായിക്കും എന്നുമാത്രമല്ല തലയോട്ടി വൃത്തിയാക്കുകയും ചെയ്യും.
4. കറ്റാർവാഴയിലെ ആന്റിഫംഗൽ ഗുണങ്ങൾ താരൻ കുറയ്ക്കും. കറ്റാർവാഴയിൽ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, മറ്റ് പോഷകങ്ങളായ സിങ്ക്, വിറ്റാമിൻ സി, എ, ഇ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് വീക്കം, ചൊറിച്ചിൽ എന്നിവ കുറയ്ക്കാനും താരന്റെ അമിതവളർച്ചയെ ചെറുക്കാനും സഹായിക്കും. കറ്റാർവാഴ ജെൽ വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്ത് പാക്കാക്കിയ ശേഷം മുടിയിൽ പുരട്ടുക.
5. ഗ്രീൻ ടീയിൽ ധാരാളം ആന്റിഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്ന ഒരു ആന്റിഓക്സിഡന്റാണ്. മുടികൊഴിച്ചിൽ ചികിത്സിക്കുന്നതിലും ഗ്രീൻ ടീ മികച്ചതാണ് പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീ തലയോട്ടിയെ പോഷിപ്പിക്കുകയും താരൻ, ബാക്ടീരിയ, ഫംഗസ്, സൂര്യാഘാതം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.