കെ.ത്രി.എ എക്സ്പോ ഡിസംബർ 1 മുതൽ 4 വരെ കോട്ടയത്ത്
കോട്ടയം: അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ കോട്ടയം സോണിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ബിസിനസ് കാർണിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 മുതൽ 4 വരെ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് മേള നടത്തുന്നത്. പ്രളയങ്ങൾക്കും കൊവിഡിനും ശേഷമുള്ള സാമ്പത്തിക മരവിപ്പിൽ നിന്നും വിപണിയെ ഉണർത്താൻ ലക്ഷ്യമിട്ടാണ് കെ.ത്രി.എ എക്സ്പോ എന്ന പേരിലുള്ള ഷോപ്പിങ് ഉത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പുതിയ സംരഭകർക്കും ഉത്പന്നങ്ങൾക്കും മേളയിൽ പ്രത്യേക പരിഗണനകൾ നൽകും. കേരളത്തിലെ പ്രശസ്തരായ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റുകൾ, ബേക്കറി ഗ്രൂപ്പുകൾ, ഇലക്ട്രോണിക്സ് & ഹോം അപ്ലയൻസസ്, ടോയ്സ്, ഗെയിംസ്, ഗിഫ്റ്റ് ആർട്ടിക്കിൾസ്, ഫാഷൻ തുണിത്തരങ്ങൾ, ജ്യൂവലറികൾ, ക്രിസ്തുമസ്, ന്യൂഇയർ ഡെക്കറേഷൻ മെറ്റീരിയൽ, ഇൻഡോർ, ഔട്ട്ഡോർ ചെടികൾ, പോട്ടുകൾ തുടങ്ങിയ അനവധി പുതുമ നിറഞ്ഞ ഉല്പന്ന ശ്രേണിയാണ് എക്സ്പോയിൽ ഒരുക്കുന്നത്. എറണാകുളം ബ്രോഡ് വേയിലെ വിശാലമായ ക്രിസ്തുമസ് മാർക്കറ്റിന് സമാനമായി ഒരുക്കുന്ന ക്രിസ്മസ് ചന്ത എക്സ്പോയുടെ പ്രത്യേക ആകർഷണമായിരിക്കും. മികച്ച കേക്കുകൾ, ലൈവ് കേക്ക് ഡെക്കറേഷൻ, ക്രിസ്തുമസ് കരോൾ, ഗാനാലാപനം എന്നീ മത്സരങ്ങൾ മേളയോടനുബന്ധിച്ച് നടത്തപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു.
എക്സ്പോയുടെ ബ്രോഷർ പ്രകാശനം മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജേക്കബ് മാത്യു, പ്രശസ്ത ബേക്കറി ഗ്രൂപ്പായ നവ്യ ബേക്സ് & കൺഫെക്ഷണറിസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്റ്റർ ബിജു ജോസഫിന് നൽകി നിർവഹിച്ചു. കെ.ത്രി.എ സോൺ പ്രസിഡന്റ് ഷിബു കെ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.ത്രി.എ ചീഫ് പേട്രൺ ജോസഫ് ചാവറ, സംസ്ഥാന പ്രസിഡന്റ് രാജു മേനോൻ, ജനറൽ സെക്രട്ടറി രാജീവ് എളയാവൂർ, ട്രഷറർ ലാൽജി വർഗീസ്, മുൻ പ്രസിഡന്റ് പി.റ്റി എബ്രഹാം, ജോൺസ് വളപ്പില, കൺവീനർമാരായ വി.ജി ബിനു , ജെബിസൺ ഫിലിപ്പ്, പി.ബി. സജി, ടോമിച്ചൻ അയ്യരുകുളങ്ങര, ജേക്കബ് തരകൻ, പ്രേം സെബാസ്റ്റ്യൻ, ജോസ്കുട്ടി കുട്ടംപേരൂർ, ബിജു തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്റ്റാൾ ബുക്കിങിന് 9847057862, 9447008301, 9447118665 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.