സ്വർണ വില കുറഞ്ഞു
കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ എക്കാലത്തേയും ഇതിഹാസ താരമാണ് ലയണല്‍ മെസി. കാല്പന്ത് കൊണ്ട് കളത്തില്‍ മായാജാലം തീര്‍ക്കുന്ന സൂപ്പര്‍ താരം. ആരാധകരുടെ സ്വന്തം മിശിഹ. കളത്തിലിറങ്ങിയാല്‍ പുതിയ റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ എഴുതി ചേര്‍ത്ത് ചരിത്രം സൃഷ്ടിക്കുന്ന താരം തന്റെ സ്വഭാവംകൊണ്ടും ആരാധക ഹൃദയങ്ങളില്‍ പെട്ടെന്നുതന്നെ ഇടംനേടി.
എന്നാല്‍, റഷ്യന്‍ മാമാങ്കത്തില്‍ ഇതിഹാസ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. മാത്രമല്ല, അര്‍ജന്റീന മത്സരത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. അര്‍ജന്റീനിയന്‍ ടീമിന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നതും മെസിക്കുനേരെയാണ്. റഷ്യന്‍ ലോകകപ്പ് മണ്ണില്‍ നിന്ന് മെസിയും സംഘവും നിരാശയോടെ മടങ്ങിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ നിറവേറ്റാന്‍ സാധിക്കാതെ പോയ വിഷമം ഉള്ളിലൊതുക്കിയാണ് മെസി കളം വിട്ടത്. ശേഷം താരം സ്വയം ടീമില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ബാഴ്സയുടെ മികച്ച പോരാളികളില്‍ ഒരാളായ ലയണല്‍ മെസിയെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ അര്‍ജന്റീനിയന്‍ താരം ഹാവിയര്‍ സാവിയോള. മെസി ബാഴ്സ വിട്ട് ഇറ്റാലിയന്‍ ക്ലബായ ഇന്റര്മിലാനിലെത്താന് സാധ്യതയുണ്ടെന്നാണ് സാവിയോള പറയുന്നത്. നിലവില്‍ 2021 വരെയാണ് ബാഴ്സലോണയുമായി മെസിക്ക് കരാറുള്ളത്. എന്നാല്‍, താരത്തിന് കരിയറിന്റെ അവസാനം വരെ തുടരാമെന്നും ബാഴ്സയില്‍ തന്നെ മെസി കരിയര്‍ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ ദിവസം ക്ലബിന്റെ പ്രസിഡന്റ് ബര്‍ട്ടമൂ അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മെസി ഇറ്റാലിയന്‍ ടീമിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് മെസിയുടെ സഹതാരമായിരുന്ന സാവിയോള അഭിപ്രായപ്പെട്ടത്. ബാഴ്സയുടേതല്ലാതെ മറ്റൊരു ക്ലബിന്റെ ജെഴ്സിയില്‍ മെസിയെ കാണുകയെന്നത് ആര്‍ക്കും ചിന്തിക്കാനാവില്ല. എന്നാല്‍, ഇത് ഫുട്ബോളാണ്. ഇവിടെ എന്തും സംഭവിക്കാം. അതുകൊണ്ട് ഇന്റര്‍ ആരാധകര്‍ നിരാശരാകേണ്ട കാര്യമില്ലെന്നും സാവിയോള പറഞ്ഞു.
മെസിയെ ബാഴ്സയില്‍ നിന്നും റാഞ്ചാന്‍ പ്രേരിപ്പിക്കുകയെന്നത് ഏത് ടീമിനും ദുഷ്കരം പിടിച്ച പണി തന്നെയാണെന്നും റൊണാള്‍ഡോ, മെസി എന്നിവരില്‍ മികച്ച താരമായി ഞാന്‍ കണക്കാക്കുന്നത് മെസിയെയാണെന്നും സാവിയോള പറഞ്ഞു. അതേസമയം, ഇരു താരങ്ങളുടെയും റെക്കോര്‍ഡുകള്‍ മറികടക്കാന്‍ നിലവിലുള്ള താരങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും സാവിയോള കൂട്ടിച്ചേര്‍ത്തു.
കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്തിമവാദം കേൾക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് പരിഗണിച്ചിരുന്നില്ല.
2018 മുതൽ ഇത് 40ആം തവണയാണ് ലാവ്ലിൻ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
തിരുവനന്തപുരം: കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ പോയ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് വീണ്ടും ചുമതലയേൽക്കും.
തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം സുധാകരനെ പരിഗണിച്ചാൽ മതിയെന്ന സുധാകരൻ വിരുദ്ധ പക്ഷത്തിന്റെ സമ്മർദത്തിന് കഴിഞ്ഞ ദിവസം വഴങ്ങിയ ഹൈക്കമാൻഡ് ഇന്നലെ നിലപാട് മാറ്റി.
കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക
കൊച്ചി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവ്വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവ്വീസുകൾ മുടങ്ങിയതെന്നാണ് സൂചന.
എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിവരവും യാത്രക്കാരെ നേരത്തെ
Copyright © 2015 Village Broadcasting Corporation