ആറ് വയസുകാരിയെ പീഡിപ്പിച്ച പിതാവിന് 3 ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40 കാരനായ അച്ഛന് മൂന്ന് ജീവപര്യന്തവും 90,000 പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. കൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവുമുണ്ട്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡജി ആർ. രേഖ വിധിന്യായത്തിൽ പറയുന്നു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. അച്ഛനെന്ന വിശ്വാസ