80 സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ: കാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ സിക്ക് ലീവിൽ
ന്യൂഡൽഹി: സീനിയർ കാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ മെഡിക്കൽ ലീവ് എടുത്തതിനെ തുടർന്ന് രാജ്യമൊട്ടാകെ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയ വിമാന സർവീസുകളുടെ എണ്ണം 80ലേറെ. ആഭ്യന്തര സർവീസുകൾ അടക്കമാണിത്.
മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. കാബിൻ ക്രൂ അംഗങ്ങളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി എയർ