വീടുപൂട്ടി യാത്ര പോകുന്നവര്‍ പോല്‍ - ആപ്പിലൂടെ വിവരമറിയിച്ചാല്‍ പ്രത്യേക പോലീസ് നിരീക്ഷണം
ഇടുക്കി: അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഒന്നുമുതല്‍ മെയ് ആറുവരെ 1231 പേരാണ്സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത്.
പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍