സ്വർണ വില കുറഞ്ഞു
കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ബാംഗ്ലൂർ: ഹോസ്റ്റലിൽ പഴകിയ ഭക്ഷണം വിളമ്പിയാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണമെന്ന് വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് കർണാടക എം.എൽ.എ കെ.സി.വീരേന്ദ്ര.
ഹോസ്റ്റലിൽ നിരന്തരമായി പഴകിയതും അഴുകിയതുമായ ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ച് സമരം ചെയ്തിരുന്ന ചിത്രദുർഗയിലെ ലോ കോളെജ് വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസ് എം.എൽ.എ രോഷം പ്രകടിപ്പിച്ചത്. ഇതു തീർത്തും തെറ്റാണ്.
ഇനിയൊരിക്കൽ കൂടി ഇങ്ങനെ സംഭവിച്ചാൽ വാർഡനെ മുറിയിൽ പൂട്ടിയിട്ട് തല്ലണം. എന്നിട്ട് പഴകിയ ഭക്ഷണത്തിലെ പുഴുക്കളെ പെറുക്കി അയാളെക്കൊണ്ട് തന്നെ തീറ്റിക്കണം..ബാക്കി കാര്യങ്ങളൊക്കെ പിന്നീട് നോക്കാം.
ഞാനുണ്ട് എന്നാണ് വിദ്യാർഥികളുടെ പരാതി കേട്ടതിനു ശേഷം എംഎൽഎ പ്രതികരിച്ചത്. ചിത്രദുർഗയിൽ നിന്നുള്ള എംഎൽഎ കുട്ടികളോട് വാർഡനെ തല്ലാൻ പറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
എം.എൽ.എയുടെ പെരുമാറ്റത്തിൽ പ്രതിപക്ഷം അടക്കമുള്ളവർ വിമർശനമുന്നയിച്ചു കഴിഞ്ഞു. എം.എൽ.എ വിദ്യാർഥികളോട് അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം.
നിയമ, ബിഎഡ് കോഴ്സുകൾ ചെയ്യുന്ന എസ്.സി.എസ്.റ്റി വിദ്യാർഥികൾക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്.
പലപ്പോഴും ദുർഗന്ധമുള്ളതും പുഴുക്കളുള്ളതുമായ ഭക്ഷണമാണ് ഹോസ്റ്റലിൽ നൽകുന്നതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാഞ്ഞതിനെത്തുടർന്ന് സർക്കാർ നടപടി ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നു മുതൽ വിദ്യാർഥികൾ സമരത്തിലാണ്.
കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്തിമവാദം കേൾക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് പരിഗണിച്ചിരുന്നില്ല.
2018 മുതൽ ഇത് 40ആം തവണയാണ് ലാവ്ലിൻ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
തിരുവനന്തപുരം: കണ്ണൂരിൽ വീണ്ടും മത്സരിക്കാൻ പോയ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് വീണ്ടും ചുമതലയേൽക്കും.
തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം സുധാകരനെ പരിഗണിച്ചാൽ മതിയെന്ന സുധാകരൻ വിരുദ്ധ പക്ഷത്തിന്റെ സമ്മർദത്തിന് കഴിഞ്ഞ ദിവസം വഴങ്ങിയ ഹൈക്കമാൻഡ് ഇന്നലെ നിലപാട് മാറ്റി.
കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക
കൊച്ചി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള നാലും കണ്ണൂരിൽ നിന്നുള്ള മൂന്നും തിരുവനന്തപുരത്ത് നിന്നുള്ള നാലും സർവ്വീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവ്വീസുകൾ മുടങ്ങിയതെന്നാണ് സൂചന.
എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിവരവും യാത്രക്കാരെ നേരത്തെ
Copyright © 2015 Village Broadcasting Corporation