ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ; ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്തിമവാദം കേൾക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് പരിഗണിച്ചിരുന്നില്ല.
2018 മുതൽ ഇത് 40ആം തവണയാണ് ലാവ്ലിൻ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.