ഹരിയാനയിൽ ബി.ജെ.പി സർക്കാർ പ്രതിസന്ധിയിൽ
ചണ്ഡിഗഡ്: മൂന്നു സ്വതന്ത്ര എം.എൽ.എമാർ കോൺഗ്രസ് പക്ഷത്തേക്കു കൂറുമാറിയതോടെ ഹരിയാനയിൽ നായബ് സിങ്ങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പ്രതിസന്ധിയിൽ.
90 അംഗ നിയമസഭയിൽ 42 അംഗങ്ങളുടെ മാത്രം പിന്തുണയാണ് ഇപ്പോൾ സർക്കാരിനുള്ളത്. നിലവിൽ സഭയുടെ ആകെ അംഗബലം 88 ആണെന്നിരിക്കെയും സർക്കാരിന് ഭൂരിപക്ഷമില്ലാതായി.
മുൻപ് ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജെ.ജെ.പിക്ക് 10