കാഡ്സ് ഗ്രീൻഫെസ്റ്റ് 2024; 22ന് തുടക്കമാകും, മെഡിക്കൽ ക്യാമ്പ്, തെങ്ങിൻ തൈ വിതരണം, ചിൽഡ്രൺസ് പാർക്ക് എന്നിവ ഉണ്ടായിരിക്കും
തൊടുപുഴ: മേടമാസത്തിലെ പത്താമുദയത്തോട് അനുബന്ധിച്ച് കാഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്രീൻഫെസ്റ്റ് - വിത്ത് മഹോത്സവം ഏപ്രിൽ 22ന് വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപ്പാസിലുള്ള കാഡ്സ് വില്ലേജ് സ്ക്വയറിൽ ആരംഭിക്കും. കൃഷി ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയത്ത് വിത്തുകളും നടീൽ വസ്തുക്കളും കർഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻഫെസ്റ്റ്