രജാക്കാട് മലിനജനം റോഡിലേക്ക് ഒഴുകുന്നത് ആരോഗ്യ പ്രശ്നം ഉയർത്തുന്നു; നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ
രാജാക്കാട്: പൊന്മുടി റോഡിൽ ഐഒസി പമ്പിന് സമീപം മലിനജനം റോഡിലേക്ക് ഒഴുകുന്നത് ആരോഗ്യ പ്രശ്നം ഉയർത്തുന്നു. മലിനജലം റോഡരികിലൂടെ ഒഴുകുന്നതിനാൽ സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഈ അടുത്ത നാളിൽ ഉദ്ഘാടനം ചെയ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് കടന്നുപോകണമെങ്കിൽ ഈ മലിനജലത്തിലൂടെയെ പോകുവാൻ സാധിക്കു.