പന്ത്രണ്ട് വർഷത്തിന് ശേഷം നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
സന: മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ല, കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയ